ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനായി മുന്‍നിരയില്‍ ഋഷി സുനക്; ഇതിനിടെ ചായക്കപ്പുകളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട് ഇന്ത്യക്കാരി ഭാര്യ!
NewsWorld

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനായി മുന്‍നിരയില്‍ ഋഷി സുനക്; ഇതിനിടെ ചായക്കപ്പുകളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട് ഇന്ത്യക്കാരി ഭാര്യ!

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിപദം രാജിവച്ചതോടെ പകരക്കാരനാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ പ്രമുഖനാണ് മുന്‍ യുകെ മന്ത്രിയായ ഋഷി സുനക്. ഈ സമയത്തുണ്ടായിരിക്കൊണ്ടിരിക്കുന്ന ഒച്ചപ്പാടുകളുടെ നടുവില്‍ ഇദ്ദേഹത്തിന്റെ ഭാര്യ അക്ഷത കൃഷ്ണമൂര്‍ത്തിയും കൂടിയുണ്ട്. വീട്ടിലുപയോഗിക്കുന്ന പാത്രങ്ങളാണ് കാരണമായത്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മകളായ അക്ഷത വീടിന് പുറത്തുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്ക് ചെല്ലുന്നതും ചായ നല്‍കുന്നതും വൈറലായ ഒരു വീഡിയോയില്‍ കാണാം.

ചായ നല്‍കിയ കപ്പുകളിലാണ് ദോഷൈക ദൃക്കുകളായ ട്വിറ്റര്‍ ഉപയോക്താക്കളുടെ കണ്ണുകള്‍ ഉടക്കിയത്. എമ്മ ലേസി എന്ന ബ്രാന്‍ഡില്‍നിന്നുള്ള കപ്പുകളാണിതെന്നും ഒരോന്നിനും 38 പൗണ്ട് വിലവരുമെന്നും ഇവര്‍ പറയുന്നു. ബോറിസ് ജോണ്‍സന്റെ പാത പിന്തുടരാന്‍ ശ്രമിച്ചതാണോയെന്ന് ഒരാള്‍ ചോദിച്ചു. ആ കപ്പുകള്‍ക്ക് മുടക്കിയ പണംകൊണ്ട് ഒരു കുടുംബത്തിന് രണ്ടുദിവസം ഭക്ഷണം കഴിക്കാമെന്നായിരുന്നു വൊറാരാളുടെ വിമര്‍ശനം.

ജീവിതച്ചെലവ് വര്‍ധിക്കുന്നതും നികുതികള്‍ വര്‍ധിപ്പിച്ചതുമാണ് ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിന് ജനപിന്തുണ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ധനമന്ത്രിയായിരുന്ന ഋഷി സുനകും ആ സമയം വിമര്‍ശിക്കപ്പെട്ടു. സുനകിന്റെ ഭാര്യയുടെ വിദേശനികുതി പരിരക്ഷയും ഇതിനിടയില്‍ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. 42-കാരിയായ അക്ഷത മൂര്‍ത്തി ഇപ്പോഴും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടില്ല. ഇവര്‍ക്ക് ഇന്‍ഫോസിസില്‍ 1.2 ബില്യണ്‍ ഡോളറിന്റെ ഓഹരിപങ്കാളിത്തമുണ്ട്.

Related Articles

Post Your Comments

Back to top button