CrimeDeathLatest NewsNationalNews
റിയ ചക്രവര്‍ത്തി സുശാന്തിന്റെ കൊലയാളി, മകന് റിയ വിഷം നല്‍കിവരുകയായിരുന്നു.

റിയ ചക്രവര്‍ത്തി സുശാന്തിന്റെ കൊലയാളിയാണെന്നും ഏറെനാളായി തന്റെ മകന് റിയ വിഷം നല്‍കിവരുകയാണെന്നും സുശാന്ത് സിങ് രാജ്പുത്തിന്റെ പിതാവ്. റിയയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു ശിക്ഷ ലഭ്യമാക്കാൻ ഇടയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചാറ്റുകളുടെ അടിസ്ഥാനത്തില്‍ റിയയ്ക്കെതിരെ നര്‍ക്കോടിക്സ് കണ്ട്രോള് ബ്യൂറോ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സുശാന്തിന്റെ പിതാവ് കെ.കെ സിങ് ഈ ആരോപണവുമായി രംഗത്ത് വരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ച റിയയുടെ വാട്സാപ്പ് ചാറ്റില്‍നിന്നാണ് ലഹരിമരുന്ന് ഉപയോഗത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്.