'റിയാസ് മന്ത്രിയായത് മാനേജ്‌മെന്റ് ക്വാട്ടയില്‍' : വി.ഡി. സതീശന്‍
NewsKeralaPolitics

‘റിയാസ് മന്ത്രിയായത് മാനേജ്‌മെന്റ് ക്വാട്ടയില്‍’ : വി.ഡി. സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തെ അപഹസിക്കാന്‍ എന്ത് അവകാശമാണ് റിയാസിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. റിയാസ് മന്ത്രിയായത് മാനേജ്‌മെന്റ് ക്വാട്ടയിലാണെന്നും, മരുമകന്‍ എത്ര പി.ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കര്‍ക്കൊപ്പം എത്തുന്നില്ല, അതിനാല്‍ സ്പീക്കറെ പരിഹാസ്യ പാത്രമാക്കാനുള്ള കുടുംബ അജണ്ട നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയും മിനിഞ്ഞാന്നും ബ്രഹ്‌മപുരം നിയമസഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ഒരക്ഷരം മിണ്ടാതെ മുഖ്യമന്ത്രി ഇരുന്നത് ചോദ്യങ്ങളെ പേടിയായത് കൊണ്ടാണ്. അതിനാലാണ് ചട്ടപ്രകാരം പ്രതിപക്ഷ നേതാവിന് പോലും ചോദ്യം ചോദിക്കാനാകാത്ത റൂള്‍ 300 പ്രകാരമുള്ള പ്രസ്താവന ഇറക്കിയതെന്നും സതീശന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button