റോഡിലെ കുഴിയില്‍ വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി
NewsKerala

റോഡിലെ കുഴിയില്‍ വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

പത്തനംതിട്ട: കുമ്പഴയില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരുക്ക്. റോഡിലെ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. ആതിരയ്ക്ക് (25) ആണ് പരിക്കേറ്റത്.

ബുധനാഴ്ച്ച രാവിലെ 10 മണിയോടെ കുമ്പഴ ഭാഗത്ത് നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ ചാടി ആതിര റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴിയില്‍ വീണായിരുന്നു അപകടം. യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Post Your Comments

Back to top button