നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
NewsKerala

നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട്: നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി റോഡിന്റെ മറുവശം കടന്ന് ഇടിച്ചു നിന്നു. വാളയാര്‍ ആര്‍ടിഒ ഔട്ട് ചെക്ക് പോസ്റ്റിന് സമീപത്ത് വച്ചാണ് സംഭവം. ചെക്ക് പോസ്റ്റില്‍ കോയമ്പത്തൂര്‍ ദിശയിലേക്ക് നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി എതിര്‍വശത്തെ ട്രാക്കിലേക്ക് കടന്ന ശേഷം ഇടിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങളൊന്നും ഇതുവഴി കടന്നു പോകാതിരുന്നതിനാല്‍ തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ലോറിയുടെ ഗിയര്‍ മാറി വീണതാണ് വാഹനം പുറകോട്ട് നീങ്ങാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button