റോഡുകള്‍ തകര്‍ക്കുന്നത് പൊതുമരാമത്ത് വകുപ്പ്: രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍
NewsKerala

റോഡുകള്‍ തകര്‍ക്കുന്നത് പൊതുമരാമത്ത് വകുപ്പ്: രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രി ജി. സുധാകരന്‍. പൊതുമരാമത്ത് തന്നെ റോഡുകള്‍ നിര്‍മ്മിക്കുകയും തകര്‍ക്കുകയും ചെയ്യുകയാണ് എന്നാണ് ജി സുധാകരന്റെ ആരോപണം. മാധ്യമ പ്രവര്‍ത്തകന്‍ ജോയ് വര്‍ഗീസിന്റെ അനുസ്മരണ സമ്മേളനത്തിലാണ് ജി. സുധാകരന്‍ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

‘പൊതുമരാമത്ത് വകുപ്പുതന്നെ റോഡ് നിര്‍മ്മിക്കുകയും തകര്‍ക്കുകയും ചെയ്യുകയാണ്. ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിത്. താനുള്ളപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ല. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോള്‍ ആവശ്യമില്ല.

താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ പോലും അതു കുറഞ്ഞ് വരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നവരാണ് മഹാന്മാര്‍’ സുധാകരന്‍ ആരോപിച്ചു.

Related Articles

Post Your Comments

Back to top button