പമ്പ് ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ട് 50,000 രൂപ കവര്‍ന്നു
NewsKerala

പമ്പ് ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ട് 50,000 രൂപ കവര്‍ന്നു

കോഴിക്കോട്: പെട്രോള്‍ പമ്പില്‍ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ടു 50,000 രൂപ കവര്‍ന്നു. കോഴിക്കോട് കോട്ടൂളിയിലെ പമ്പിലെ ജീവനക്കാരനെയാണ് മര്‍ദിച്ച് അവശനാക്കി കൈകള്‍ കെട്ടിയിട്ട് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയായിരുന്നു കവര്‍ച്ച. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് ആദ്യം മുളകു പൊടി താഴേക്കു വിതറി. തുടര്‍ന്ന് മുകളിലെത്തി നോക്കിയപ്പോള്‍ മോഷ്ടാവിനെ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ താഴേക്ക് ഓടി. ഓടിയ സെക്യൂരിറ്റി ജീവനക്കാരനെ കള്ളന്‍ മര്‍ദിച്ച് അവശനാക്കിയശേഷം കൈകള്‍ കെട്ടിയിട്ടു.

തുടര്‍ന്നായിരുന്നു പണം തട്ടിയെടുത്തു മോഷ്ടാവ് രക്ഷപെട്ടത്. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രാവിലെയാണു മോഷണവിവരം പുറത്തറിഞ്ഞത്. പൊലീസെത്തി പമ്പിലെയും സമീപത്തെ കടകളിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചു.

Related Articles

Post Your Comments

Back to top button