Kerala NewsLatest NewsNewsUncategorized

ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നഷ്ടമായി

തൃശൂര്‍: ഗുരുവായൂര്‍ തമ്പുരാന്‍ പടിയില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു. പ്രവാസി വ്യവസായിയായ സ്വര്‍ണവ്യാപാരി കുരഞ്ഞൂര്‍ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കവര്‍ച്ച നടന്നത്. ഗള്‍ഫിലെ സ്വര്‍ണവ്യാപരം അവസാനിപ്പിച്ച് നടത്തിലെത്തിയതിന് പിന്നാലെയാണ് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും പോയത്. ബാറുകളായിട്ടായിരുന്നു സ്വര്‍ണം അലമാരയില്‍ സൂക്ഷിച്ചിരുന്നത്.

കുടുംബം ഇന്നലെ പുഴയ്ക്കല്‍ ശോഭാസിറ്റി മാളിലെ തിയറ്ററില്‍ സിനിമ കാണാന്‍ പോയിരുന്നു. സിനിമ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തി. സംശയംതോന്നി അലമാര പരിശോധിച്ചപ്പോഴാണ് മൂന്ന് കിലോ സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഒരാള്‍ മാത്രമാണ് കവര്‍ച്ച നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മനസിലാകുന്നത്.

ഏഴരയോടെ ഒരാള്‍ വീട്ടിലേക്ക് വരുന്നതും വാതില്‍ പൊളിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ മോഷ്ടാവിന്റെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമല്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷ്ടാവ് എവിടെനിന്ന് വന്നു, വാഹത്തിലാണോ എത്തിയത് തുടങ്ങിയ കാര്യങ്ങള്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് അറിയാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Related Articles

Back to top button