
‘കള’യ്ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി വീണ്ടുമൊരു സിനിമ ചെയ്യാനൊരുങ്ങി സംവിധായകന്‍ രോഹിത് വി എസ്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലുമായാണ് എത്തുന്നത്. രോഹിത് തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഈ വര്‍ഷം അവസാനം തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ വര്‍ഷം അവസാനം തന്നെ ഞാന്‍ ടൊവിനോ തോമസിനൊപ്പം ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. അത് വിവിധ ഭാഷകളില്‍ റിലീസ് ചെയ്യണം എന്നാണ് ആഗ്രഹം. ഭാഷകള്‍ അതിന്റെ അതിര്‍ത്തികള്‍ തകര്‍ത്ത് മുന്നോട്ടു പോയി, പാന്‍ ഇന്ത്യന്‍ എന്ന ആശയത്തില്‍ എത്തി നില്‍ക്കുന്നത് കൊണ്ടാണ് ഇത്തരം സിനിമകളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നത്. നമ്മള്‍ ചെയ്യുന്ന സിനിമകള്‍ വടക്കേ ഇന്ത്യന്‍ മാര്‍ക്കറ്റിലും വിജയിപ്പിക്കാം എന്ന ധൈര്യം വന്നു തുടങ്ങി. അതിനാല്‍ തന്നെ വലിയ സിനിമകള്‍ ചിന്തിക്കാന്‍ പറ്റുന്നുണ്ട് ഇപ്പോള്‍. കള പുറത്ത് ചര്‍ച്ച ചെയ്യപ്പെട്ടു എന്നത് ഞങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്’, രോഹിത് വി എസ് പറഞ്ഞു.
Post Your Comments