റൂട്ട് കനാൽ പരാജയപ്പെട്ടു: മുഖം തിരിച്ചറിയാനാകാതെ നടി : സ്വാതി
MovieNewsNationalCrime

റൂട്ട് കനാൽ പരാജയപ്പെട്ടു: മുഖം തിരിച്ചറിയാനാകാതെ നടി : സ്വാതി

ബംഗളൂരു: റൂട്ട് കനാൽ ശസ്ത്രക്രിയയിൽ ഗുരുതരമായ പിഴവ് സംഭവിച്ചതിനെ തുടർന്ന് മുഖം തിരിച്ചറിയാനാകാതെ കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയക്ക് ശേഷം മുഖം നീര് വന്ന് തിരിച്ചറിയാനാക്കാത്ത വിധമായിരിക്കുകയാണ്.

മുഖം വികൃതമായതോടെ ഇപ്പോൾ ജോലിക്ക് പോകാനാകാതെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്.

ശസ്ത്രക്രിയ ചെയ്ത ശേഷം മുഖം നീര് വന്ന് വീർക്കുകയായിരുന്നു. മുഖത്തെ നീര് കുറച്ച് ദിവസത്തിനുള്ളിൽ മാറുമെന്നാണ് ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ഉറപ്പ് നൽകിയത്.

എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. ഇതോടെ നടി മറ്റോരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ശസ്ത്രക്രിയ പരാജയമായിരുന്നു എന്ന് മനസിലായത്.

അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നൽകിയതോടെയാണ് നടിക്ക് ഇത് സംഭവിച്ചത്.ചികിൽസ സംബന്ധിച്ച് അപൂർണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടർ നൽകിയതെന്ന് അവർ ആരോപിച്ചു.

എഫ്‌ഐആർ (തമിഴ് ചിത്രം), 6 ടു 6 (കന്നഡ ചിത്രം) തുടങ്ങിയ ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചത്. അവർ ഇപ്പോൾ വീട്ടിൽ സുഖം പ്രാപിച്ചുവരികയാണ്.

പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം പ്രശസ്ത കന്നഡ ടിവി നടി ചേതന രാജ് മരിച്ചിരുന്നു. 21 വയസ്സ് മാത്രമായിരുന്നു പ്രായം.

ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു.

Related Articles

Post Your Comments

Back to top button