റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നീര്‍വേലി മലഞ്ചരക്ക് സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്തു
NewsBusiness

റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നീര്‍വേലി മലഞ്ചരക്ക് സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്തു

നീര്‍വേലി: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നീര്‍വേലി മലഞ്ചരക്ക് സംഭരണകേന്ദ്രം ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി ഉദ്ഘാടനം ചെയ്തു. റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സിഇഒ രാജേഷ് പ്രഭു അധ്യക്ഷത വഹിച്ചു. കമ്പനി ഡയറക്ടര്‍ സിന്ധു ചക്രപാണി, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. നീര്‍വേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.

നീര്‍വേലി വാര്‍ഡ് മെമ്പര്‍ ഷിജു ഓറോക്കണ്ടി, മെരുവമ്പായി വാര്‍ഡ് മെമ്പര്‍ നൗഫല്‍ മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കരിപ്പായി. മുന്‍ പഞ്ചായത്ത് മെമ്പര്‍ ഭട്ടതിരിപ്പാട് മാസ്റ്റര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നീര്‍വേലി യൂണിറ്റ് പ്രസിഡന്റ് കെ. പ്രസാദ്, പി.കെ. കുഞ്ഞാലി ഹാജി, പി.പി. മൂസ ഹാജി, റോയല്‍ ട്രാവന്‍കൂര്‍ ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് ജോര്‍ജ് കുര്യന്‍, മലബാര്‍ മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ സണ്ണി എബ്രഹാം, റോയല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി എച്ച്ആര്‍ ജിതിന്‍ രവീന്ദ്രന്‍, കാസര്‍ഗോഡ് ആര്‍എം ദീപുമോന്‍ ജോസ്, പ്രസാദ് ഒ. നായര്‍, നോബിള്‍ തേര്‍ത്തള്ളി, കെ.പി. സിജോയ് രാജന്‍, ബൈജു വെള്ളരിക്കുണ്ട്, ഹേമന്ത്, റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വിവിധ ബ്രാഞ്ച് മാനേജര്‍മാരായ വരുണ്‍ രമേഷ്, ജേക്കബ്, സോജന്‍, മിഥിലേഷ്, അജേഷ്, ജിഷ്ണു, സലാം, മേഘ, കര്‍ഷകന്‍ തോമസ് മുതലായവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പൊഡ്യൂസര്‍ കമ്പനി റീജിയണല്‍ മാനേജര്‍ സി.കെ. റംനാസ്ബി സ്വാഗതം പറഞ്ഞു.

Related Articles

Post Your Comments

Back to top button