
നിങ്ങളുടെ റോയല്‍ ട്രാവന്‍കൂര്‍ ഇതാ നിയോ ബാങ്കിലേക്ക് വരുന്നു. സര്‍വത്ര ടെക്നോളജീസുമായി സഹകരിച്ച് റോയല്‍ ട്രാവന്‍കൂര്‍ റോയല്‍ ട്രാവന്‍കൂര്‍ മംഗലാപുരം സോണല്‍ ഓഫീസില്‍ വച്ച് സിബിഎസ് സോഫ്റ്റ്വെയര് പുറത്തിറക്കി. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അംഗീകൃതമായ സാങ്കേതിക സേവന ദാതാവ് ആണ് സര്‍വത്ര ടെക്നോളജീസ്, സാമ്പത്തിക ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ആര്‍ബിഐയുടെ അംഗീകൃത വെണ്ടറാണ് സര്‍വ്വത്ര. ‘ബാങ്ക് ഈസി’ എന്ന് വിളിക്കപ്പെടുന്ന സര്‍വത്ര കോര്‍ ബാങ്കിംഗ് സോഫ്റ്റ്വെയര് ടയര്‍ ത്രീപ്ലസ് സുരക്ഷയും പിസിഐ ഡിഎസ്എസ് സര്‍ട്ടിഫൈഡ് എന്നിവ കൂടാതെ ഐഎസ്ഒ സര്‍ട്ടിഫൈഡ് അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.
നമുക്ക് ഒന്ന് നിയോ ബാങ്കിങ് എന്താണെന്ന് നോക്കാം. നിലവില്‍ ‘നിയോ ബാങ്കിങ്’ ആണ് പുതിയ ട്രെന്‍ഡ്. ബാങ്കിങ് ലൈസന്‍സോ ബ്രാഞ്ചുകളോ ഇല്ലാതെ നിര്‍മിത ബുദ്ധിയുടെയുംമറ്റും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ടെക്നോളജി (ഫിന്‍ടെക്) കമ്പനികളാണ് നിയോബാങ്കുകള്‍. ലൈസന്‍സും ശാഖാ ശൃംഖലയുമുള്ള ബാങ്കുകളുമായി ധാരണയിലെത്തിയാണ് ഇവര്‍ ഇടപാടുകാര്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നത്. കൂടാതെ പണം ഫിന്‍ടെക് കമ്പനികളുമായി ധാരണയിലെത്തിയ ബാങ്കിലാണെന്നതിനാല് സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയും വേണ്ട. എല്ലാ ഇടപാടുകളും ഓണ്‍ലൈനില്‍ നടക്കുന്നു, സാധാരണ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികച്ചും സുരക്ഷിതവും അഭികാമ്യമായതും കൂടുതല്‍ സൗകര്യപ്രദവുമാണ്. നിയോബാങ്കുകള്‍ പഴയ ബാങ്കിംഗ് പാരമ്പര്യങ്ങളായ ക്യാഷ് ഡെപ്പോസിറ്റുകള്‍, ബള്‍ക്കി ഡോക്യുമെന്റേഷന്, ഒരു ബാങ്ക് ഉദ്യോഗസ്ഥനുമായുള്ള വ്യക്തിഗത ഇടപെടല്‍ എന്നിവ ഒഴിവാക്കുന്നു.
ആര്‍ബിഐ നേരിട്ട് നിയന്ത്രിക്കുന്നില്ലെങ്കിലും, ഇന്ത്യയിലെ നിയോബാങ്കുകള്‍ക്ക് ഐസിഐസിഐ, എച്ച്ഡിഎഫ്സി, കൂടാതെ ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് ബാങ്കുകളെ പോലുള്ള ബാങ്കിംഗ് പങ്കാളികളുമുണ്ട്. ഇനി നിയോ ബാങ്കുകളുടെ ചില നേട്ടങ്ങള്‍ നോക്കാം, ഇടപാടുകാരെ സംബന്ധിച്ച് അല്പംകൂടി സ്മാര്‍ട്ട് ആയ ബാങ്കിങ് അനുഭവം ലഭ്യമാകുന്നുണ്ട് നിയോബാങ്കുകള്‍. സീറോ ബാലന്‍സില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക, വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ ലാക്കാക്കി റെക്കറിങ് ഡെപ്പോസിറ്റ്, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നടത്തുക, കഴിഞ്ഞ കാലങ്ങളില്‍ ചെലവഴിച്ച തുകയുടെ ട്രാക്ക് റെക്കോഡ് അറിയുക എന്നിവയൊക്കെ ചില അധിക സൗകര്യങ്ങളാണ്. സാധാരണ ബാങ്കുകളിലെന്ന പോലെ ഈ അക്കൗണ്ടില്‍ ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മിലൂടെ പണം പിന്‍വലിക്കാം. ഈ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കാര്‍ഡ് ലിമിറ്റ് കൂട്ടാനും കുറയ്ക്കാനും പണം ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. വിദേശത്തേക്ക് ഉപരിപഠനാര്‍ത്ഥം ചേക്കേറുന്ന വിദ്യാര്‍ഥികളുടെ ഇടയില്‍ ഇതിനോടകം പ്രചാരം നേടിയ നിയോ ഗ്ലോബല്‍ കാര്‍ഡും നിയോ ബാങ്കിങ്ങിന് ഉദാഹരണമായി പറയാം.
സാധാരണ ബാങ്കുകളേക്കാള്‍ താങ്ങാനാവുന്ന ചിലവില്‍ ഇതര സേവനങ്ങള്‍ ലഭ്യമാക്കുന്നതും മറ്റൊരു നേട്ടം തന്നെയാണ്. സാങ്കേതികമായി വികസിത ഡിജിറ്റല്‍ സംവിധാനത്തിലൂടെ നിയോബാങ്കിംഗ് സാധാരണ ബാങ്കിംഗിന്റെ എല്ലാ ചുവപ്പുനാടകളും നൂലാമാലകളും ഒഴിവാക്കുന്നു. ഇത്തരം ബാങ്കിംഗിലൂടെ നൂതന സാമ്പത്തിക സേവനങ്ങളും 24 മണിക്കൂറും വേഗത്തിലും കുറഞ്ഞ ചെലവിലും നല്കുന്നു. അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെ നിരവധി ബ്രാഞ്ചുകളും ഇടപാടുകാരുമുള്ള റോയല്‍ ട്രാവന്‍കൂര്‍ സര്‍വ്വത്ര ടെക്നോളജീസുമായി സഹരിച്ച് ബാങ്കിംഗ് മേഖലയില്‍ വലിയ ചുവടുവയ്പാണ് നടത്തിയിരിക്കുന്നത്.
റോയല്‍ ട്രാവന്‍കൂര്‍ മംഗലാപുരം സോണല്‍ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ റോയല്‍ ട്രാവന്‍കൂര്‍ ഫാമേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ചക്രപാണി , സര്‍വത്ര വൈസ് പ്രസിഡന്റ് സഞ്ജയ് സാവന്ത്, സര്‍വത്ര ആര് ആന്‍ഡ് ഡി മേധാവി വിവേക് , റോയല്‍ ട്രാവന്‍കൂര്‍ സിഇഒ രാജേഷ് പ്രഭു, ജനറല്‍ മാനേജര്‍ കെ. റംനാസ്ബി, ബാങ്കിംഗ് ജനറല്‍ മാനേജര്‍ ജോര്‍ജ് കുര്യന്, സോണല്‍ മാനേജര്‍ ദിപു മോന് ജോസ്, പിആര്‍ഒ പ്രസാദ് ഒ. നായര്‍, ഇവോസിസ് എംഡി മധുസൂദനന്, ഇവോസിസ് സിടിഒ വിവേക് മേനോന്, മലബാര്‍ മള്‍ട്ടി സേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ ടി.ടി. ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .
Post Your Comments