ആര്‍ആര്‍ആര്‍' ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം; ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗായകന്‍ അദ്‌നാന്‍ സമി
NewsEntertainment

ആര്‍ആര്‍ആര്‍’ ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം; ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗായകന്‍ അദ്‌നാന്‍ സമി

ലോസ് അഞ്ചിലസ്: ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം നേടിയ ഗോള്‍ഡന്‍ ഗ്ലോബ് ആയിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയെ ഉണര്‍ത്തിയ വാര്‍ത്ത. ശരിക്കും റിഹാന, ടെയ്ലര്‍ ഷിഫ്റ്റ്, ലേഡി ഗാഗ എന്നീ ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഈ നേട്ടം കൈവരിച്ചത്.പ്രധാനമന്ത്രി അടക്കമുള്ളവര്‍ സിനിമയെയും ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അതില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ട്വീറ്റിലെ ‘തെലുങ്ക് പതാക’ പരാമര്‍ശത്തിനെതിരെ ഗായകനായ അദ്‌നാന്‍ സമി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്.

ഈ അവാര്‍ഡ് നേടിയതിന് പിന്നാലെ രാജ്യത്തെ വിവിധ തലങ്ങളില്‍ ഉള്ളവര്‍ അഭിനന്ദനവുമായി രംഗത്ത് എത്തി. അതില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമായത്. ട്വീറ്റിലെ തെലുങ്ക് ഫ്ലാഗ് പരാമര്‍ശത്തിനെതിരെ ഗായകനായ അദ്‌നാൻ സമി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്.

മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ് ഇങ്ങനെ പറയുന്നു – “തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നു ആന്ധ്രാപ്രദേശിന് മുഴുവൻ വേണ്ടി എംഎം കീരവാണി, എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ , ആർആർആർ മൂവി ടീം എല്ലാവരെയും അഭിനന്ദിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു!”

‘തെലുങ്ക് പതാക? നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഇന്ത്യന്‍ പതാകയല്ലേ? നമ്മള്‍ ഇന്ത്യക്കാരാണ്, അതിനാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് സ്വയം വേര്‍പെടുത്തുന്നത് നിര്‍ത്തുക. പ്രത്യേകിച്ചും അന്തര്‍ദേശീയമായ നേട്ടങ്ങളുടെ കാര്യത്തില്‍, നമ്മള്‍ ഒരു രാജ്യമാണ്‍ 1947ല്‍ നമ്മള്‍ കണ്ടതുപോലെ ഈ ‘വിഘടനവാദ’ മനോഭാവം അത്യന്തം അനാരോഗ്യകരമാണ്,!നന്ദി…ജയ് ഹിന്ദ്!’ എന്നാണ് ഗായകന്റെ ട്വീറ്റ്.

Related Articles

Post Your Comments

Back to top button