
തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ 2000 രൂപ നോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കരുതെന്നാണ് നിര്‍ദേശം. ഷോപ്പ് ഇന്‍ ചാര്‍ജുമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം റിസര്‍വ് ബാങ്ക് നിര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. നിലവില്‍ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാല്‍, 2000 നോട്ടിന്റെ അച്ചടി 2018-2019 കാലയളവില്‍ നിര്‍ത്തിയിരുന്നു. കറന്‍സി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ഇപ്പോള്‍ ആര്‍ബിഐ വിശദീകരണം.
Post Your Comments