സര്‍ട്ടിഫിക്കറ്റിന് 3000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍
Kerala

സര്‍ട്ടിഫിക്കറ്റിന് 3000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

ഇടുക്കി: ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ പിടിയില്‍. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസര്‍ പ്രമോദ് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 3000 രൂപയായിരുന്നു ഇയാള്‍ കാക്കാസിറ്റി സ്വദേശിയോട് ആവശ്യപ്പെട്ടത്. വിജിലന്‍സ് ഓഫീസര്‍ ആവശ്യപ്പെട്ടത് പ്രകാരം 500 രൂപ ആദ്യം നല്‍കിയിരുന്നു.

ബാക്കി 2500 കൊടുക്കുന്നതിന് മുമ്പ് പരാതിക്കാരന്‍ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം എത്തുകയും പരാതിക്കാരന്റെ കൈവശം 2500 രൂപാ വിജിലന്‍സ് സംഘം നല്‍കുകയും ചെയ്തു. പരാതിക്കാരന്‍ വില്ലേജ് ഓഫീസറെ കണ്ട് പണം കൈമാറുന്നതിനിടയിലാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് ഉള്ളില്‍ കയറി പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments

Back to top button