പ്രതിപക്ഷ നേതാവിന് ആര്‍എസ്എസിന്റെ നോട്ടിസ്; അവജ്ഞയോടെ തള്ളുന്നുവെന്ന് വി ഡി സതീശന്‍
NewsKerala

പ്രതിപക്ഷ നേതാവിന് ആര്‍എസ്എസിന്റെ നോട്ടിസ്; അവജ്ഞയോടെ തള്ളുന്നുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ആര്‍എസ്എസിന്റെ നോട്ടിസിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുന്‍ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ഗോള്‍വര്‍ക്കറടെ ‘ബഞ്ച് ഓഫ് തോട്‌സ്’ലെ അതേകാര്യം തന്നെയെന്ന് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. തന്റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

24 മണിക്കൂറിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് സതീശന് ആര്‍എസ്എസ് നോട്ടിസ് നല്‍കിയത്.വിചാരധാരയില്‍(ബഞ്ച് ഓപ് തോട്‌സ്)യില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞതും ഒന്നുതന്നെയെന്ന് പുസ്തകത്തിലെ പേജ് ഉദ്ധരിച്ചാണ് പറഞ്ഞത്. അതിലെന്താണ് തെറ്റ്’ എന്നും വി ഡി സതീശന്‍ ചോദിച്ചു.

എന്തും നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. ഗോള്‍വര്‍ക്കറുടെ ബഞ്ച് ഓഫ് തോട്‌സില്‍ സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഏതു ഭാഗത്തെന്ന് കാണിക്കണമെന്ന് ആര്‍എഎസിന്റെ നോട്ടില്‍ ആവശ്യപ്പെടുന്നു. പ്രസ്താവന വാസ്തുതാവിരുദ്ധമെന്നും നോട്ടിസിലുണ്ട്.

Related Articles

Post Your Comments

Back to top button