ചൈനീസ് പ്രസിഡന്റ് പട്ടാള അട്ടിമറിയെ തുടര്‍ന്ന് വീട്ടുതടങ്കലിലെന്ന് ട്വിറ്ററില്‍ അഭ്യൂഹം
NewsWorld

ചൈനീസ് പ്രസിഡന്റ് പട്ടാള അട്ടിമറിയെ തുടര്‍ന്ന് വീട്ടുതടങ്കലിലെന്ന് ട്വിറ്ററില്‍ അഭ്യൂഹം

ന്യൂഡല്‍ഹി: ചൈനയില്‍ പട്ടാള അട്ടിമറിയെന്ന് ട്വിറ്ററില്‍ അഭ്യൂഹം. ചൈനീസ് പ്രസിഡന്റ് ഷീ ജീന്‍പിങ് വീട്ടുതടങ്കലിലാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തലസ്ഥാനമായ ബീജിംഗ് സൈന്യത്തിന്റെ അധീനതയിലാണെന്നും ചൈനയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായും നഗരങ്ങളില്‍ സൈനിക വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്നതായും ട്വിറ്ററില്‍ പ്രചാരണം നടക്കുന്നുണ്ട്.

ബീജിംഗിലേക്ക് സൈനിക വാഹനങ്ങള്‍ നീങ്ങുന്നു എന്ന തരത്തിലുള്ള ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ലി ഖ്വാമിംഗ് ആണ് സൈനിക നീക്കത്തിന് പിന്നിലെന്നാണ് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പറയുന്നത്. എന്നാല്‍ ചൈനയെ വിടാതെ പിന്തുടരുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വിഷയം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Post Your Comments

Back to top button