രഹസ്യങ്ങള്‍ ശത്രുരാജ്യത്തിന് ചോര്‍ത്തി; ചാരസുന്ദരിയെ പിടികൂടി റഷ്യ, ആരാണ് യകതറിന?
NewsWorld

രഹസ്യങ്ങള്‍ ശത്രുരാജ്യത്തിന് ചോര്‍ത്തി; ചാരസുന്ദരിയെ പിടികൂടി റഷ്യ, ആരാണ് യകതറിന?

രാജ്യദ്രോഹവും ചാരവൃത്തിയും സംശയിച്ച് റഷ്യ 33-കാരിയായ ബെല്ലി നര്‍ത്തകിയെ അറസ്റ്റ് ചെയ്തു. യകതറിന കത്യ സവലിഷിന ആണ് പിടിയിലായത്. ഭരണകൂടത്തിന്റെ രഹസ്യങ്ങള്‍ വിദേശരാജ്യത്തിന്റെ പ്രതിനിധിക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ രാജ്യം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പറക്കുന്നതിന് തൊട്ടുമുന്‍പാണ് യകതറിന പിടിയിലായത്.

റഷ്യന്‍ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചാരപ്രവര്‍ത്തകയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗമായ എഫ്എസ്ബി കസ്റ്റഡിയില്‍ എടുത്തത്. എഫ്എസ്ബി സവലിഷിനയെ തടവിലാക്കിയെന്ന് സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സി ടാസിനോട് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. രാജ്യദ്രോഹം സംശയിക്കുന്നതിനാല്‍ അന്വേഷണ സംഘം അവരുടെ അറസ്റ്റ് ആവശ്യപ്പെടുകയായിരുന്നുവെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഉക്രൈനുമായി തുടരുന്ന യുദ്ധവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. പാശ്ചാത്യരാജ്യത്തിന് പങ്കുണ്ടോയെന്നും അറിയില്ല. കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്ന ആരോപണങ്ങളാണ് യകതറിന നേരിടുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡുമായി യുവതിക്ക് അറിയിപ്പെടുന്ന ബന്ധമുണ്ടായിരുന്നു.

സംരംഭകയെന്ന നിലയില്‍ ബിസിനസ് ആന്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഏപ്രലില്‍ പ്രവര്‍ത്തനം നിര്‍ത്തി. മോസ്‌കോയിലെ ലെഫര്‍ടോവ്‌സ്‌കി ജില്ലാ കോടതിയില്‍ രഹസ്യമായി നടന്ന നടപടികളില്‍ സവലിഷിനയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.

ഓഗസ്റ്റ് 13 വരെ കസ്റ്റഡിയില്‍ വിട്ടു. വലിയ രീതിയില്‍ അന്തരാഷ്ട്ര ബന്ധങ്ങളുള്ള വ്യക്തിയാണ് സവലിഷിനയെന്ന് കരുതപ്പെടുന്നു. മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 2011-ല്‍ ബിരുദം നേടി. യുഎസ്, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇവര്‍ യാത്ര ചെയ്തിട്ടുണ്ടെന്നും മനസിലാക്കാന്‍ സാധിച്ചു.

Related Articles

Post Your Comments

Back to top button