യുദ്ധം കടുപ്പിക്കാന്‍ മൂന്നു ലക്ഷം റിസര്‍വ് സൈനികരെ സജ്ജമാക്കാന്‍ ഒരുങ്ങി റഷ്യ
NewsWorld

യുദ്ധം കടുപ്പിക്കാന്‍ മൂന്നു ലക്ഷം റിസര്‍വ് സൈനികരെ സജ്ജമാക്കാന്‍ ഒരുങ്ങി റഷ്യ

കീവ്: സ്വന്തം പ്രദേശം സംരക്ഷിക്കാന്‍ ഏത് അറ്റം വരെയും പോവുമെന്ന് പുടിന്‍. ഉക്രൈയ്നിലേക്കു സൈനിക നീക്കം ശക്തിപ്പെടുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കൂടുതല്‍ റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പുടിന്‍ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നത് വെറും വാക്കല്ലെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

മൂന്നു ലക്ഷം പേരെയാണ് സൈന്യത്തില്‍ സജ്ജമാക്കുക. ഉക്രൈയ്നില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാവണോയെന്ന കാര്യത്തില്‍ ഹിത പരിശോധന നടത്തുമെന്നും കഴിഞ്ഞ ദിലസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക നീക്കം ശക്തമാക്കുമെന്ന വ്‌ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനം. നാറ്റോയുടെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.

ആണവായുധങ്ങളും വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങളും പ്രയോഗിക്കുമെന്നാണ് അവരുടെ ഭീഷണി. നാറ്റോയുടെ പക്കല്‍ ഉള്ളതിനേക്കാള്‍ ആധുനികമായ ആയുധങ്ങള്‍ റഷ്യയുടെ പക്കല്‍ ഉണ്ട് എന്നു മാത്രമാണ് അവരോടു പറയാനുള്ളത് എന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button