ഉക്രൈനിലെ റെയില്‍വേ സ്റ്റേഷന് നേരെ റഷ്യന്‍ ആക്രമണം: 22 മരണം, 50ലേറെ പേര്‍ക്ക് പരിക്ക്
NewsWorld

ഉക്രൈനിലെ റെയില്‍വേ സ്റ്റേഷന് നേരെ റഷ്യന്‍ ആക്രമണം: 22 മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

കീവ്: ഉക്രൈനിലെ റെയില്‍വേ സ്റ്റേഷന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ മരിച്ചതായും 50ലധികം പേര്‍ക്ക് പരിക്കേറ്റതായും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. കിഴക്കന്‍ ഉക്രൈനിലെ ചാപ്ലൈനിലെ റെയില്‍വേ സ്റ്റേഷനിലേക്കാണ് റഷ്യ ആക്രമണം നടത്തിയതെന്ന് സെലന്‍സ്‌കി പറഞ്ഞു. ആക്രമണത്തില്‍ 11 വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെയാണ് 22 പേര്‍ കൊല്ലപ്പെട്ടത്.

യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് സെലന്‍സ്‌കി റഷ്യയുടെ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ക്രമാറ്റോര്‍സ്‌കിലെ ഒരു റെയില്‍വേ സ്‌റ്റേഷന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ അമ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ചാപ്ലൈനിലെ ആക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.

Related Articles

Post Your Comments

Back to top button