പുണ്യവൃക്ഷത്തിന് ചുവട്ടില്‍ നഗ്നഫോട്ടോ ഷൂട്ട്; ആറുവര്‍ഷം തടവും 75 ലക്ഷം രൂപ പിഴയും നേരിട്ട് യുവതി

ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പുണ്യവൃക്ഷത്തിന് സമീപം ചിത്രമെടുക്കാന്‍ നഗ്നയായി നിന്നതിന് ആറുമാസത്തെ തടവുശിക്ഷയും പിഴയും നേരിട്ട് വനിത. അനുഗ്രഹീതമെന്ന് പ്രദേശവാസികള്‍ കരുതുന്ന, 700 വര്‍ഷം പഴക്കമുള്ള വൃക്ഷത്തിന് സമീപം നിന്നപ്പോഴായിരുന്നു റഷ്യയില്‍ ആരാധകരുള്ള അലിന ഫാസ്ലീവ അശ്ലീല ഫോട്ടോഷൂട്ട് നടത്തിയത്.
ഇന്‍സ്റ്റഗ്രാം താരമായ അലിനയ്ക്ക് 16,000 ഫോളോവര്‍മാരുണ്ട്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പെട്ട ബാലിനീസ് സംരംഭകന് നിലുഹ് ഡിജെലന്തിക് ആണ് പൊലീസില്‍ പരാതി നല്‍കിയത്. പോണോഗ്രാഫി കുറ്റങ്ങളുടെ പേരില്‍ അലിന ജയില്‍ശിക്ഷ അനുഭവിച്ചേക്കാം. തബാനയിലെ ബാബാകാന്‍ ക്ഷേത്രത്തിലാണ് കയു പുടിഹ് എന്നപേരില്‍ പ്രസിദ്ധമായ മരം സ്ഥിതി ചെയ്യുന്നത്. നഗ്ന ഫോട്ടോഷൂട്ട് പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി.
ഇമിഗ്രിഷേന്‍ ഉദ്യോഗസ്ഥര്‍ താരത്തെ പിന്തുടരുകയാണ്. രാജ്യത്തെ കര്‍ശന നിയമങ്ങളനുസരിച്ച് ശിക്ഷിക്കപ്പെട്ടാല്‍ 78,000 പൗണ്ട്(75 ലക്ഷം രൂപ) പിഴയും ആറുവര്‍ഷം ജയില്‍ശിക്ഷയും അവര്‍ നേരിടണം. രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇലക്ട്രോണിക് ട്രാന്സാക്ഷന് ആക്ട് ആകും ബാധകമാകുക. പ്രതിഷേധം കനത്തതോടെ അലിന ഇന്‍സ്റ്റഗ്രാമില്‍നിന്ന് ചിത്രം ഡിലീറ്റ് ചെയ്തു. ചിത്രത്തിന് സമീപത്തുനിന്നുള്ള ക്ഷമാപണവും പോസ്റ്റ് ചെയ്തു.