വണിക വൈശ്യ സമുദായങ്ങളെ സംഘടിത ശക്തിയാക്കിയ എസ്.കുട്ടപ്പൻ ചെട്ടിയാർ സപ്തതി നിറവിൽ
KeralaNews

വണിക വൈശ്യ സമുദായങ്ങളെ സംഘടിത ശക്തിയാക്കിയ എസ്.കുട്ടപ്പൻ ചെട്ടിയാർ സപ്തതി നിറവിൽ

തിരുവനന്തപുരം ∙ വണിക വൈശ്യ സമുദായങ്ങളെ സംഘടിത ശക്തിയാക്കിയ എസ്.കുട്ടപ്പൻ ചെട്ടിയാർ സപ്തതി നിറവിൽ.കൊല്ലം ഉളിയക്കോവിൽ തടത്തിൽ വീട്ടിൽ വി.സുബ്രഹ്മണ്യം ചെട്ടിയാരുടെയും ഭഗവതി അമ്മാളുടെയും നാലാമത്തെ മകനായി ജനിച്ച കുട്ടപ്പൻ ചെട്ടിയാർ മുപ്പതാം പിറന്നാൾ ദിനത്തിലാണ് കേരള വണിക വൈശ്യ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാകുന്നത്. ഡിഗ്രി പാസായ ഉടൻ ലഭിച്ച കൊല്ലത്തെ കരുണ ക്യാഷ്യൂ കമ്പനിയിലെ ജോലി രാജിവച്ചാണ് മൂന്നുരൂപ പതിനഞ്ച് പൈസ ക്യാഷ് ബാലൻസുമായി സംഘത്തിന്റെ പ്രവർത്തനത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചത്.

സപ്തതി ആഘോഷവും അനുമോദന സമ്മേളനവും കേരള വണിക വൈശ്യ സംഘത്തിന്റെ നേതൃത്വത്തിൽ 29 ന് രാവിലെ 10 മുതൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ കല്യാണ മണ്ഡപത്തിൽ നടക്കും.ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് മന്ത്രി ജി ആർ അനിൽകുമാർ ഉദ്ഘടനം നിർവഹിക്കുന്ന പരുപാടിയിൽ മുൻ മുഘ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എസ് കുട്ടപ്പൻ ചെട്ടിയാർ അവറുകളെ ആദരിക്കും. കൂടാതെ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ, ഇ ടി മുഹമ്മദ് ബഷീർ എം പി, വി കെ ശ്രീകണ്ഠൻ എം പി, എക്സ് എം പി പന്യൻ രവീന്ദ്രൻ എക്സ് മന്ത്രി എ നീലലോഹിതദാസൻ നാടാർ എന്നിവർ മുഖ്യ അതിഥികൾ ആരിക്കും. കൂടാതെ എം എൽ എ കടകംപള്ളി സുരേന്ദ്രൻ ആണ് വിശിഷ്ട വ്യക്തികളെ ആദരിക്കുന്നത്. മുഖ്യ അതിഥികൾ ആയി അഡ്വക്കേറ്റ് ഐ ബി സതീഷ് എം എൽ എ, മുൻ മന്ത്രി വി എസ്സ് ശിവൻകുട്ടി, മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, എം വിൻസെന്റ് എം എൽ എ, അഡ്വക്കേറ്റ് വി കെ പ്രശാന്ത് എം എൽ എ പോലുള്ള നിരവധി പ്രമുഖർ പങ്ക് എടുക്കും. രാവിലെ പത്തുമണി മുതൽ ആരംഭിക്കുന്ന പരുപാടിയിൽ ഉൽഘാടന സമ്മേളനം, അനുമോദന സമ്മേളനം, ദുരിതാശ്വാസനിധി വിതരണം കൂടാതെ വിവിധ പ്രായത്തിലുള്ള 70 വിശിഷ്ട വ്യക്തികളെ ആദരിക്കൽ മുതലായ പരിപാടികൾ നടക്കും.

.നിരവധി തവണ സാധുക്കൾക്കായി സമൂഹ വിവാഹം സംഘടിപ്പിച്ച് മാതൃകയായ ഈ നേതാവ് വിവിധ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി സംഘടനയുടെ പേരിൽ വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിച്ചു. ഇവിടങ്ങളിൽ സമുദായാചാര്യൻ എ.സി.താണുവിന്റേയടക്കം പേരിൽ നിരവധി വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളാണ് വിതരണം ചെയ്യുന്നത്. സംഘടനയെ ശക്തിപ്പെടുത്താൻ പോഷക സംഘടനകൾ ആരംഭിച്ചതിനൊപ്പം മാരകമായ രോഗം ബാധിച്ചവരുടെ ചികിത്സയ്‌ക്കും വിധവകളുടെ പെൺമക്കളുടെ വിവാഹത്തിനും കഴിയുന്നത്ര സാമ്പത്തിക സഹായം നൽകുന്നതിന് വാണിയർ ദുരിതാശ്വാസനിധി, കെ.വി.വി.എസ് മെഡിക്കൽ മിഷൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികൾ അംഗങ്ങളിൽ എത്തിക്കാൻ കെ.വി.വി.എസ് ഹെൽപ്പ് ഡെസ്‌ക്, കെ.വി.വി.എസ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റി എന്നിവ പ്രവർത്തനം ആരംഭിച്ചു.

മോസ്റ്റ് ബാക്ക്‌വേഡ് കമ്യൂണിറ്റീസ് ഫെഡറേഷന്റെ തുടക്കം മുതൽ ജനറൽ സെക്രട്ടറിയാണ്. സംവരണ സമുദായ മുന്നണി പ്രസിഡന്റുമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഡയറക്ടറും കെപ്കോ ചെയർമാനുമായിരുന്നു. കൊല്ലം ഉളിയക്കോവിൽ സ്വദേശിയായ കുട്ടപ്പൻ ചെട്ടിയാർ ഇപ്പോൾ തിരുവനന്തപുരം മരുതൂർ കൂട്ടാംവിള ‘കൃപ’യിലാണ് താമസം. തുമ്പ വിഎസ്‍എസ്‍സിയിലെ ശാസ്ത്രജ്ഞയായ എസ്.അനന്തലക്ഷ്മിയാണ് ഭാര്യ.

Related Articles

Post Your Comments

Back to top button