
ശബരിമല: മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തീര്‍ത്ഥാടകര്‍ക്ക് വലിയ രീതിയിലുള്ള സുരക്ഷയൊരുക്കാനൊരുങ്ങി വനംവകുപ്പ്.മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ വനം വകുപ്പ് സന്നിധാനത്ത് ജാഗരൂകരാണ്. അയ്യപ്പഭക്തന്മാരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുൻകരുതൽ നൽകിയാണ് വനം വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.
കൂടാതെ ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി എലിഫന്റ് സ്ക്വാഡ്, സ്നേക്ക് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേകം ട്രെയിനിങ്ങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇതിന് പുറമെ, രാത്രിയില്‍ വനാതിര്‍ത്തികളില്‍ പ്രത്യേക സ്ക്വാഡുകളുടെ സുരക്ഷ പെട്രോളിങ്ങും നടത്തുന്നുണ്ട്. മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇന്നലെ (ഡിസംബർ 5) വരെ 61 പാമ്പുകളെയാണ് സന്നിധാനത്ത് നിന്ന് മാത്രം പിടികൂടിയത്. പിടികൂടിയവയെ സുരക്ഷിതമായി ഉൾക്കാടുകളിൽ തുറന്നു വിടും. ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്ക്വാഡ്, സ്നേക്ക് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.
Post Your Comments