കോവിഡ്, ശബരിമലയിൽ ഒരു ദിവസം ആയിരം പേർക്ക് മാത്രം സന്ദർശനം അനുവദിക്കും

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച ശബരിമല ക്ഷേത്രം വീണ്ടും തുറക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.ഇത്തവണത്തെ മണ്ഡല മകരവിളക്ക് സീസണിൽ സാധാരണ ദിവസങ്ങളിൽ സന്നിധാനത്ത് 1,000 പേരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്ന് വിദഗ്ധ സമിതിയുടെ നിർദേശം. ബുധനാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം മന്ത്രിസഭാ യോഗത്തിൽ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.
ണ്ഡലപൂജ ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശിക്കുന്നു. 10 നും 60 നും മധ്യേ പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.മണ്ഡല- മകരവിളക്ക് തീർത്ഥാടന സമയത്ത് എത്ര തീർത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ നിർദേശിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചത്.