keralaKerala NewsLatest NewsUncategorized

ശബരിമല തീർത്ഥാടനം; റോഡുകളുടെ നവീകരണത്തിന് 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി

ശബരിമല തീർത്ഥാടകർക്കായി ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ നവീകരണത്തിന് 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 10 ജില്ലകളിലായി 82 റോഡുകൾക്കാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.

മന്ത്രിയുടെ വിവരങ്ങൾ പ്രകാരം, ജില്ലവാരിയായി അനുവദിച്ച തുക ഇങ്ങനെ

തിരുവനന്തപുരം: 14 റോഡുകൾ – ₹68.90 കോടി

കൊല്ലം: 15 റോഡുകൾ – ₹54.20 കോടി

പത്തനംതിട്ട: 6 റോഡുകൾ – ₹40.20 കോടി

ആലപ്പുഴ: 9 റോഡുകൾ – ₹36 കോടി

കോട്ടയം: 8 റോഡുകൾ – ₹35.20 കോടി

ഇടുക്കി: 5 റോഡുകൾ – ₹35.10 കോടി

എറണാകുളം: 8 റോഡുകൾ – ₹32.42 കോടി

തൃശൂർ: 11 റോഡുകൾ – ₹44 കോടി

പാലക്കാട്: 5 റോഡുകൾ – ₹27.30 കോടി

മലപ്പുറം: 1 റോഡ് – ₹4.50 കോടി

തീർത്ഥാടനകാലത്ത് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Tag: Sabarimala pilgrimage; Finance Minister says Rs 377.8 crore allocated for road renovation

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button