ഓട്ടോറിക്ഷയില്‍ ശബരിമല തീര്‍ഥാടനം അനുവദിക്കില്ല
KeralaNews

ഓട്ടോറിക്ഷയില്‍ ശബരിമല തീര്‍ഥാടനം അനുവദിക്കില്ല

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് ഓട്ടോറിക്ഷയും ചരക്ക് വാഹനങ്ങളും അനുവദിക്കില്ലന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഓട്ടോറിക്ഷകള്‍ക്ക് ജില്ലയ്ക്കകത്തും ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്ററുമാണ് പെര്‍മിറ്റുള്ളത്. എന്നാല്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും ഒട്ടോറിക്ഷയില്‍ ശബരിമലയിലെത്തുന്നത്.

ടെമ്പോ, ലോറി തുടങ്ങിയ ചരക്ക് വാഹനങ്ങള്‍ കെട്ടി അലങ്കരിച്ച് തീര്‍ഥാടനത്തിനെത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങളും തടയുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സേഫ് സോണ്‍ പദ്ധതി പ്രകാരം ശബരിമലയുടെ 400 കിലോമീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 20 സ്‌ക്വാഡുകളെ രംഗത്തിറക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button