Editor's ChoiceKerala NewsLatest NewsLocal NewsNationalNewsSabarimala
ശബരിമല വെർച്ച്വൽ ക്യു: ബുക്കിങ്ങ് കേവലം രണ്ട് മണിക്കൂർ കൊണ്ട് പൂർത്തിയായി.

ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശനം അനുവദിച്ചിരുന്ന 86,000 പേരുടെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. കേവലം രണ്ട് മണിക്കൂർ കൊണ്ടാണ് ബുക്കിങ്ങ് പൂർത്തിയായത്. ശബരിമലയിൽ പ്രതിദിനം 1000 പേർക്ക് ദർശനം അനുവദിക്കുന്ന 63 ദിവസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ആണ് പൂർത്തിയായത്.
ദർശനം ആഗ്രഹിക്കുന്നവർ കൂടുതലാണെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സർക്കാർ എണ്ണം വർധിപ്പിക്കില്ല. പ്രതിദിനം ആറായിരം പേർക്ക് ദർശനം അനുവദിക്കാനാകില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. അതേസമയം, തുലാമാസ പൂജയ്ക്ക് ബുക്ക് ചെയ്ത നാൽപത് ശതമാനം പേർ ദർശനത്തിന് എത്തിയിരു ന്നില്ല. രജിസ്റ്റർ ചെയ്തവർ തീർത്ഥാടനത്തിന് എത്താത്ത സാഹചര്യം മുൻകൂട്ടി കണ്ട് 42000 പേർക്ക്കൂടി ബുക്കിങിന് അവസരം നൽകിയിട്ടുണ്ട്.