
തിരുവനന്തപുരം: കിഴക്കമ്പലം ട്വന്റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നെന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്. എതിർക്കുന്നവരെ കേസുകളിൽ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന്. എന്താണ് ഐക്കരനാട് പഞ്ചായത്തിൽ സംഭവിച്ചത് എന്നതിനെകുറിച്ച് തനിക്ക് അറിവില്ലെന്നും സാബു ജേക്കബ്. പി.വി.ശ്രീനിജിൻ എംഎൽഎയെ ജാതീയമായി അപമാനിച്ചുവെന്ന പരാതിയിൽ കേസെടുത്തതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു സാബു.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഓഗസ്റ്റ് 17 ന് കൃഷിദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് തന്നെ രേഖാമൂലം ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ തന്നെ അപമാനിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റും മറ്റാളുകളും വേദിവിട്ടിറങ്ങി സദസില്‍ ഇരുന്നു. താന്‍ പോയതിന് പിന്നാലെ ഇവര്‍ വേദിയിലെത്തിയെന്നും പി വി ശ്രീനിജന് ആരോപിച്ചു. സാബു ജേക്കബ് തന്നെ ശത്രുവായി കാണണമെന്നും താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അവരുടെ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം നല്‍കിയിരുന്നതായും പി വി ശ്രീനിജന് പറയുന്നു.
Post Your Comments