
തിരുവനന്തപുരം: ലോക കേരള സഭ സംഘടപ്പിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രതിപക്ഷത്തോട് പ്രവാസികളുടെ കാര്യത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നില്‍ക്കണമെന്ന് എംഎ യൂസഫലി.
ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കരുത് എന്നും എംഎ യൂസഫ് അലി പറഞ്ഞു. മൂന്നാം ലോക കേരളസഭയിലാണ് എംഎ യൂസഫലി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂര്‍ത്തെന്ന് ചോദിച്ച അദ്ദേഹം പ്രവാസികളെ വിഷമിപ്പിക്കരുതെന്ന് ഓര്‍മിപ്പിച്ചു. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് ആണെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നും നേതാക്കള്‍ ഗള്‍ഫില്‍ വരുമ്പോള്‍ കൊണ്ട് നടക്കുന്നത് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ പ്രവാസികള്‍ക്ക് വേണ്ടിയുള്ള ആദരവാണ് എന്നും പ്രവാസികളില്‍ പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുണ്ട് എന്നും പ്രവാസികള്‍ക്ക് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അദേഹം പറഞ്ഞു.
എന്നാല്‍ കേരളത്തില്‍ നിക്ഷേപാ സൗഹൃദ അന്തരീക്ഷം കൂടുതല്‍ സുതാര്യമാക്കണമെന്നും നിര്‍മ്മാണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ സ്റ്റോപ്പ് മെമ്മോ കൊണ്ടുവരുന്ന രീതിയാണുള്ളതെന്നും യൂസഫ് അലി പറഞ്ഞു.
നിയമങ്ങള്‍ മാറ്റി ഇന്‍വെസ്റ്റ്മെന്റ് പ്രോട്ടക്ഷന്‍ കൊണ്ടുവരണമെന്നും തന്റെ മനസും ശരീരവും ധനവും കേരളത്തിലാണെന്നും യൂസുഫലി വ്യക്തമാക്കി.
മേഖല ലോക കേരള സഭ സംഘടിപ്പിക്കണമെന്ന നിര്‍ദേശവും യൂസഫലി മുന്നോട്ട് വച്ചു. ഗള്‍ഫ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ലോക കേരള സഭ നടത്തണമെന്നും ഫണ്ട് പ്രശ്നമാണെങ്കില്‍ അവിടുന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments