
തിരുവനന്തപുരം: ദമ്മാം നവയുഗം സാംസ്ക്കാരിക വേദിയുടെ സഫിയ അജിത്ത് അവാര്‍ഡിന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ രാജനെ നവയുഗം കേന്ദ്ര കമ്മിറ്റി അവാര്‍ഡിനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സാംസ്ക്കാരിക വേദി അറിയിച്ചു.
ജനുവരി 27 ന് ദമ്മാമില്‍ നടക്കുന്ന നവയുഗസന്ധ്യ മെഗാ പ്രോഗ്രാമിന്റെ പൊതുചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. സിപിഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും ഹൗസിങ് ബോര്‍ഡ് ചെയര്‍മാനുമായ പി.പി സുനീര്‍ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളിയും, ജനറല്‍ സെക്രട്ടറി എം.എ വാഹിദ് കാര്യറയും അറിയിച്ചു.
Post Your Comments