ചണ്ഡീഗഡ് സര്‍വകലാശാല ഹോസ്റ്റലില്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സൈനികന്‍ അറസ്റ്റില്‍
NewsNational

ചണ്ഡീഗഡ് സര്‍വകലാശാല ഹോസ്റ്റലില്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സൈനികന്‍ അറസ്റ്റില്‍

മൊഹാലി: ചണ്ഡിഗഡ് സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ഒരു സൈനികന്‍ അറസ്റ്റില്‍. ജമ്മു സ്വദേശിയായ സഞ്ജീവ് സിംഗ് എന്ന സൈനികനാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ വിദ്യാര്‍ഥിനിയെ സഞ്ജീവ് സിംഗ് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് സംശയം.

ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സൈനികനായ സഞ്ജീവ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. കൂടുതല്‍ ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ട് പിടിയിലായ സൈനികന്‍ വിദ്യാര്‍ഥിനിയെ നിരന്തരം വിളിച്ചും സന്ദേശങ്ങളയച്ചും ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായാണ് പോലീസ് പറയുന്നത്. ഇയാളുടെ ഫോണ്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button