ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് നിയമസഭയില്‍ മന്ത്രി സജി ചെറിയാന്‍; രാജിയാവശ്യം തള്ളി
NewsKerala

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് നിയമസഭയില്‍ മന്ത്രി സജി ചെറിയാന്‍; രാജിയാവശ്യം തള്ളി

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. തൊഴിലാളികള്‍ക്കുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെക്കുറിച്ചാണ് മല്ലപ്പള്ളിയില്‍ പറഞ്ഞത്. ചൂഷിത ജനകോടികള്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണം. ഭരണഘടനയെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറഞ്ഞത് തെറ്റായി വ്യാഖാനിക്കപ്പെട്ടതില്‍ ദുഃഖവും ഖേദവും മന്ത്രി പ്രകടിപ്പിച്ചു. എന്നാല്‍ രാജിയാവശ്യം തള്ളി.

വിഷയത്തില്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. സജി ചെറിയാന്റേത് നാക്കുപിഴയെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചു. ഭരണഘടനയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി വിശദീകരണം നല്‍കിയ സ്ഥിതിക്ക് അത് വിടാം. ഭരണഘടനയില്‍ ഭേദഗതി ആവാമെന്ന് ശില്‍പികള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.

Related Articles

Post Your Comments

Back to top button