keralaKerala NewsLatest NewsUncategorized

”സലാമിന്റെ പരാമർശം അനുചിതം, വിമർശനം വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്”; പാണക്കാട് സാദിഖലി തങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിഎംഎ സലാം നടത്തിയ പരാമർശം തള്ളി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

“ഭരണകൂടത്തിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ വിമർശനം വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. അത് ഒരിക്കലും നല്ല കാര്യമല്ല,” എന്നും സാദിഖലി തങ്ങൾ പറഞ്ഞു.

പിഎംഎ സലാം പറഞ്ഞത്, “മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണ്” എന്ന പരാമർശം ശക്തമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടിയുടെ നിലപാട് അത്തരം അധിക്ഷേപങ്ങളെ അംഗീകരിക്കുന്നതല്ല എന്നതും തങ്ങൾ വ്യക്തമാക്കി.

Tag: “PMA Salam’s remarks are inappropriate, criticism should not turn into personal insults”; Panakkad Sadikhali Thangal

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button