കൊച്ചി: മലയാളത്തിലെ മുന്‍നിര ചലച്ചിത്ര താരങ്ങളായ ഉര്‍വ്വശിയുടേയും കാവ്യ മാധവന്റെയും ആദ്യ വിവാഹബന്ധം തകരാന്‍ കാരണം വെളിപ്പെടുത്തുന്ന ജോത്സ്യന്റെ കുറിപ്പ് വൈറലാകുന്നു. ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുതെന്ന് അഭ്യര്‍ത്ഥനയോടെയാണ് യുവാവ് കുറിപ്പ് പങ്കുവച്ചത്.
ഉര്‍വ്വശി- മനോജ് കെ. ജയന്, കാവ്യ-നിശ്ചല്‍ വിവാഹബന്ധങ്ങളെ കുറിച്ചാണ് കൊല്ലൂര്‍ മൂകാംബിക ഭക്തനായ യുവാവ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. എന്തുകൊണ്ടാണ് ഇവരുടെ വിവാഹ ബന്ധം വേര്പെടുത്തേണ്ടിവന്നത് എന്നത് കുറിപ്പ് വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ചില വ്യക്തികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ തൊഴുതു പോരാന്‍ നിന്നാല്‍ ദേവി വിടില്ല. അങ്ങനെ നിര്‍ത്തി പരീക്ഷിക്കും. കേരളത്തിലെ പ്രശസ്ത രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിത്തിരയിലെ സ്വര്ണത്തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്. ദേവിയെ ആരും ശ്രദ്ധിച്ചില്ല. രണ്ടിനും ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് താമസിയാതെ ഇവര്‍ രണ്ടു പേരും വിവാഹബന്ധം വേര്‍പെട്ടു.
ഉര്‍വ്വശി-മനോജ് കെ. ജയന്, കാവ്യാ മാധവന്- നിശാല്‍ ചന്ദ്രന് എന്നിവരാണ് അവര്‍. ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്. മൂകാംബിക ക്ഷേത്രത്തിനകത്ത് ഒരു സുന്ദരി മതി അതിന് മീതെ ആടയാഭരണവുമായി വരാന്‍ പാടില്ല. അതുകൊണ്ട് കല്യാണമണ്ഡപം ക്ഷേത്രത്തിനകത്ത് ഇല്ല. ദേവിയുടെ ആ സൗന്ദര്യം നിങ്ങള്‍ ആസ്വദിക്കു. അത് മറക്കാന്‍ പറ്റാത്ത ഒരു ലഹരിയായി മാറുമെന്നും പ്രണയവും സ്നേഹവും എല്ലാം ആയി തോന്നുമെന്നും യുവാവ് പറയുന്നു.
Post Your Comments