CrimeKerala NewsMovieNewsTech

സനല്‍ കുമാര്‍ മഞ്ജുവിന് അയച്ചത് കോളേജ് കുട്ടികള്‍ അയക്കുന്നത് പോലത്തെ പ്രണയ സന്ദേശങ്ങള്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചതിന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സനല്‍ കുമാറില്‍ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കാന്‍ വയ്യാഞ്ഞത് കൊണ്ടാണ് എന്നാണ് സൂചന. സനല്‍ കുമാറിന് മഞ്ജു വാര്യരോട് കടുത്ത പ്രണയമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സനല്‍ കുമാറിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സനല്‍ അപവാദ പ്രചരണവുമായി രംഗത്ത് വന്നത് എന്നാണ് വിവരം.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയക്ക് വേണ്ടി ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. അന്ന് ലൊക്കേഷനില്‍ വച്ച് തന്റെ പ്രണയം സനല്‍ കുമാര്‍ മഞ്ജുവിനോട് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ താര പരിവേഷമുള്ള ഒരു നടിയോട് തോന്നുന്ന ഇഷ്ടം മാത്രമാണ് ഇത് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സനല്‍ കുമാര്‍ പല തവണ ഇത് മഞ്ജുവിനോട് പറഞ്ഞു. മാത്രമല്ല ടീനേജ് പ്രായത്തിലെ കാമുകന്‍മാര്‍ കാമുകിമാര്‍ക്ക് അയക്കുന്നത് പോലത്തെ സന്ദേശങ്ങളാണ് സനല്‍ കുമാര്‍ മഞ്ജു വാര്യര്‍ക്ക് അയച്ചിരുന്നത്.

ഇതോടെ മഞ്ജുവും കൂടെയുള്ള മറ്റുള്ളവരും നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാല്‍ അതൊന്നും വക വയ്ക്കാതെ സനല്‍ സനല്‍ കുമാറിന്റെ പ്രണയാഭ്യര്‍ത്ഥനകളും ഫേസ്ബുക്ക് പോസ്റ്റുകളും വര്‍ദ്ധിച്ചു വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. സനല്‍ തനിക്കയച്ച മെസേജുകളുടേയും മെയിലിന്റെയും സ്‌ക്രീന്‍ഷോട്ടുകളും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നല്‍കിയിട്ടുള്ളത്.

Related Articles

Back to top button