ചെന്നൈ: തമിഴ്നാട് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കുപ്രസിദ്ധ വനം കൊള്ളക്കാരന് വീരപ്പന്റെ ജേഷ്ഠ സഹോദരന് മാധൈയന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എണ്‍പതുകാരനായ മാധൈയന് സേലം മെഡിക്കല്‍ കോളെജിലാണ് മരിച്ചത്.
സേലം ജില്ലയിലെ മേട്ടൂരിനു സമീപത്തെ കടുമലൈകൂടല് സ്വദേശിയായ മാധൈയന് 34 വര്‍ഷം ജയിലിലായിരുന്നു. 1987ല്‍ ഫോറസ്റ്റ് റേഞ്ചര്‍ ചിദംബരത്തെ കൊന്ന കേസിലാണ് ആദ്യം മാധൈയന് ശിക്ഷിക്കപ്പെട്ടത്.
മറ്റൊരു കൊലപാതക്കേസില്‍ സേലം ജയിലില്‍ തടവില്‍ കഴിയവെയാണ് മാധൈയന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡയബറ്റീസ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മാധൈയനെ അലട്ടിയിരുന്നു.
Post Your Comments