Kerala NewsNewsPolitics

സംഘ പരിവാര്‍ മുസ്ലിമിനും ക്രിസ്ത്യാനിയെയും അക്രമിക്കുന്നു, കോണ്‍ഗ്രസ് അതിന് കുടപിടിക്കുന്നു

തൃക്കാക്കര: രാജ്യ വ്യാപകമായി കേന്ദ്രത്തിലെ ഭരണാധികാരികള്‍ സംഘ പരിവാറിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ അക്രമണങ്ങള്‍ സംഘടിപ്പിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് കുടപിടിക്കുകയാണ് എന്നും സംഘപരിവാറിന്റെ ബീ ടീമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണ് എന്നുമാണ് പിണറായി വിജയന്‍ വിമര്‍ശിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഇപ്പോള്‍ തന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടുവെന്നും കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയാറായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് തൃക്കാക്കരയ്ക്ക് അസുലഭമായ അവസരമാണ് ലഭിച്ചിരിക്കുന്നത് എന്നും എന്നാണ് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് മത ന്യൂന പക്ഷങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള അക്രമമാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്നത്. മുസ്ലിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രണങ്ങള്‍ സംഘടിപ്പിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങളും ആക്രമണം നേരിടുകയാണ്. മതനിരപേക്ഷത നിലനില്‍ക്കണം എന്ന് മഹാഭൂരിപക്ഷം ആഗ്രഹിക്കുന്നു. എന്നാല്‍, അത് തകര്‍ക്കാനാണ് കേന്ദ്രം സന്നദ്ധമാവുന്നത്. ജനങ്ങളെ വഞ്ചിക്കുന്ന രീതിയാണ് കേന്ദ്ര സര്‍ക്കാറിന്റേത്,’ മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button