സാനിയയും മാലിക്കും വേര്‍പിരിയുന്നു.. ?
NewsWorld

സാനിയയും മാലിക്കും വേര്‍പിരിയുന്നു.. ?

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളെ ആധാരമാക്കിയാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍’ എന്നായിരുന്നു സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മാത്രമല്ല, ഇവരുടെ മകന്‍ ഇസ്ഹാന്റെ ജന്മദിനം സാനിയയും മാലിക്കും ദുബായില്‍ ആഘോഷിച്ചിരുന്നു. മാലിക് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാനിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നില്ല.

സാനിയയും മാലിക്കും ഏറെനാളായി അകന്നാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം സാനിയ മകനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിരുന്നു. പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന നിമിഷങ്ങള്‍ എന്നായിരുന്നു അടിക്കുറിപ്പ്.

Related Articles

Post Your Comments

Back to top button