Latest NewsNewsSheSports

സാനിയ മിര്‍സ ടെന്നിസ് മതിയാക്കുന്നു

മെല്‍ബണ്‍: പ്രൊഫഷണല്‍ ടെന്നിസ് മതിയാക്കാനുറച്ച് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് സീസണൊടുവില്‍ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്. മൂന്ന് വയസുകാരന്‍ മകനെയും കൊണ്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വീശദീകരിച്ചു.

കാല്‍മുട്ടിലെ പരിക്ക് ശരിക്കും അലട്ടുന്നുണ്ട്. പ്രായാമായി വരികയാണ്. ശരീരത്തിന് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. മൂന്ന് വയസുള്ള മകനെയും കൊണ്ടുള്ള നിരന്ത്ര യാത്രകളും ബുദ്ധിമുട്ടായി വരുന്നു. ഇതെല്ലാം കണക്കിലെടുത്ത് സീസണൊടുവില്‍ വിരമിക്കുകയാണ്. അതിലപ്പുറം പോകാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. ഓരോ ദിവസവും പഴയ ഊര്‍ജത്തോടെ കോര്‍ട്ടിലിറങ്ങാനുള്ള പ്രചോദനവും കുറഞ്ഞുവരുന്നതായി സാനിയ വ്യക്തമാക്കി.

Related Articles

Back to top button