CrimeKerala NewsLatest NewsNewsPolitics

സഞ്ജിത്ത് വധക്കേസ് പ്രതിക്ക് ജാമ്യം

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരിലെ പ്രധാനിയായ ഹക്കിമിനാണ് കോടതി ജാമ്യം അനുവദിച്ചത്. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കഴിഞ്ഞ നവംബര്‍ 15നാണ് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത്. ഭാര്യയെ ബലമായി പിടിച്ചുവച്ച ശേഷമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതില്‍ നേരിട്ട് പങ്കാളികളായ അഞ്ചു പേരില്‍ രണ്ട് പേരും ഗൂഢാലോചന നടത്തുകയും പ്രതികള്‍ക്ക് സഹായം നല്‍കുകയും ചെയ്ത ഒരു മൗലവിയടക്കം മൂന്നു പേരും ഇനിയും പിടിയിലാവാനുണ്ട്.

Related Articles

Back to top button