
ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍. ഇന്ത്യയുടെ അയര്‍ലണ്ട് പര്യടനത്തിനുള്ള ടീമിലാണ് മലയാളി താരം ഇടം നേടിയിരിക്കുന്നത്. രണ്ട് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ അയര്‍ലണ്ടില്‍ കളിക്കുക. ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍.
ഇന്ത്യയുടെ പ്രധാന ടീം കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ടെസ്റ്റ് കളിക്കുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോവുന്നതിനാലാണ് ഹാര്‍ദിക്കിന്റെ നേതൃത്വത്തില്‍ മറ്റൊരു ടീമിനെ ബിസിസിഐ അയര്‍ലണ്ടിലേക്ക് അയയ്ക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി 20 മത്സരത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്ത ബിസിസിഐ നടപടിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഹാര്‍ദിക്കിനെ കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമിലുണ്ട്. ജൂണ്‍ 26നും 28നും ആണ് മത്സരങ്ങള്‍. നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ അയര്‍ലണ്ടിനെതിരെ കളിക്കുന്നത്. ഐപിഎല്ലിന് മുന്‍പ് നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്.
ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന് കിഷന്, ഋതുരാജ് ഗെയ്ക്കവാദ്, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, വെങ്കടേശ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയി, ഹര്‍ഷാല്‍ പട്ടേല്‍, ആവേഷ് ഖാന്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന് മാലിക്.
Post Your Comments