തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ശരത് ബാബു അന്തരിച്ചു
NewsKeralaMovieNational

തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ്:പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 200ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണ് ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങള്‍ അഭിനയിച്ചത് ശരത് ബാബുവിന് തമിഴ് ആരാധകരെ നേടിക്കൊടുത്തു.

Related Articles

Post Your Comments

Back to top button