CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

സരിത എസ് നായർ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ചമഞ്ഞു ഇടത് നേതാക്കളുടെ സഹായത്തോടെ ലക്ഷങ്ങൾ തട്ടി.

തിരുവനന്തപുരം/ ബിവറേജസ് കോർപ്പറേഷനിലും കെ ടി ഡി സിയി ലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതി യിന്മേൽ സോളാർ കേസിലെ വിവാദ നായിക സരിത എസ് നായർക്കതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തു. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ട് പേർ നെയ്യാറ്റിൻകര പൊലീ സിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് കേസ്. കുന്നത്തുകാൽ പഞ്ചായത്തിലെ സി പി ഐ സ്ഥാനാർത്ഥി ടി രതീഷ്, പൊതുപ്രവർത്തകനായ ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ച വിവരം. അമ്മയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സരിത നായർ ഇപ്പോൾ തമിഴ്നാട്ടിലാണ് താമസിക്കുന്നത്.

2018 ഡിസംബറിലാണ് രതീഷും ഷാജുവും ചേർന്ന് പണപ്പിരിവ് നടത്തുന്നത്. ആർക്കും എന്നാൽ ജോലി നൽകാൻ കഴിഞ്ഞില്ല. ഇതോടെ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പണം നൽകിയവർ പ്രതികളെ സമീപിക്കുമ്പോഴാണ് സരിതയുടെ രംഗപ്രവേശം ഉണ്ടാ വുന്നത്. പണം കൊടുത്തവരെ സരിത നേരിട്ട് ഫോൺവി ളിക്കുക യായിരുന്നു പിന്നെ. യഥാർത്ഥ വിലാസം വെളിപ്പെടുത്താതെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത സംസാരിച്ചിരുന്നത്. എന്നാൽ പിന്നീട് തന്റെ ശരിക്കുളള വിലാസം വെളിപ്പെടുത്തുകയും ചെയ്തു. ബിവറേജസ് കോർപ്പറേഷനിൽ ജോലിക്കായാണ് 10 ലക്ഷം കൊടുത്തതെന്ന് പറഞ്ഞപ്പോൾ ഒരു ലക്ഷം വേണമെന്ന് സരിത ആവശ്യപ്പെടു കയായിരുന്നു. കഴിഞ്ഞവർഷമായിരുന്നു ഫോൺവിളികൾ ഉണ്ടായത്. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. ഇതിന്റെ രേഖകളും പൊലീസിനു നൽകിയിട്ടുണ്ട്. സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുളള തയ്യാറെടുപ്പിലാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button