
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭ നടക്കണമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വിട്ടുവീഴ്ച ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇപി ജയരാജന്‍ നടത്തിയ പ്രസ്താവനകളെയും സതീശന്‍ വിമര്‍ശിച്ചു. ‘നിയമസഭയില്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന്റെ ഒരു സ്റ്റഡി ക്ലാസ് തന്നെ ഇപി ജയരാജനെടുത്തു. എംഎല്‍എ ആയിരിക്കുമ്പോള്‍ അദ്ദേഹം തല്ലിത്തകര്‍ത്ത സ്പീക്കറുടെ കസേര എവിടെയെന്ന് ഞാന്‍ അന്വേഷിച്ചു. പാലായിലെ ഒരു ഗോഡൗണില്‍ കിടക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യം വിനയപൂര്‍വം ഇപിയെ ഓര്‍മിപ്പിക്കുകയാണ്.’; സതീശന്‍ പറഞ്ഞു.
എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാള്‍ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഓര്‍ത്തിട്ട് തനിക്ക് അത്ഭുതം തോന്നുന്നുവെന്നും സതീശന്‍ പറയുന്നു. പക്ഷേ, കാര്യങ്ങള്‍ കൗശലത്തോടെ കാണുന്ന പുതിയ ജയരാജനാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
Post Your Comments