ദേശീയദിനം; ഓഫറുമായി സൗദി എയര്‍ലൈന്‍സ്
NewsGulf

ദേശീയദിനം; ഓഫറുമായി സൗദി എയര്‍ലൈന്‍സ്

റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിമാന ടിക്കറ്റുകള്‍ക്ക് പ്രത്യേക ഓഫര്‍. വിമാന കമ്പനിയായ സൗദിയ ആണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സൗദിക്ക് അകത്ത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വെറും 92 റിയാലായാണ് ഓഫര്‍ നല്‍കുന്നത്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ ഭാഗ്യശാലികള്‍ക്കാണ് ഓഫര്‍ ലഭിക്കുക.

സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. അടുത്ത ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് ഓഫര്‍ ടിക്കറ്റില്‍ യാത്രചെയ്യാനാവുക.

മുഴുവന്‍ സെക്ടറുകളിലേക്കും ഓഫര്‍ ഉണ്ടായിരിക്കുമെങ്കിലും പരിമിതമായ സീറ്റുകളിലേക്കുമാത്രമായിരിക്കും ഓഫര്‍. ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും. വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഈ ഓഫര്‍.

Related Articles

Post Your Comments

Back to top button