ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറിൽ സവർക്കറിന്റെ ഫോട്ടോ; വെട്ടിലായി കോൺഗ്രസ് നേതൃത്വം
NewsKerala

ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറിൽ സവർക്കറിന്റെ ഫോട്ടോ; വെട്ടിലായി കോൺഗ്രസ് നേതൃത്വം

ആർഎസ്എസ് നേതാവ് സവർക്കറിന്റെ ഫോട്ടോ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറിൽ. കോൺഗ്രസ് നേതാവ് ആലുവ എംഎൽഎ അൻവർ സാദത്തിന്റെ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട് പഞ്ചായത്തിൽ അത്താണി എന്ന പ്രദേശത്താണ് സംഭവം നടന്നത്. കോൺഗ്രസിന്റെ നിലവിലെ ബ്ലോക്ക് മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച
കൂറ്റൻ ബാനറിലാണ് ആർഎസ്എസ് സ്ഥാപക നേതാവ് ഇടം പിടിച്ചത്.

സംഘ പരിവാർ നേതാവിന്റെ ചിത്രം വിവാദമായതോടെ ഗാന്ധിയുടെ ചിത്രം വച്ച് സവർക്കറിനെ മറച്ചു. മാധ്യമങ്ങൾ വാർത്തയാക്കിയതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ച ദിവസം കോൺഗ്രസ് മണ്ഡലം പ്രസിഡന്റടക്കമുള്ളവർ ബിജെപിയിൽ ചേർന്നതും കോൺഗ്രസിന് തിരിച്ചടിയായി.

Related Articles

Post Your Comments

Back to top button