ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ സവര്‍ക്കറിന്റെ ഫോട്ടോ; ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റിന് സസ്പെന്‍ഷന്‍
NewsKeralaPolitics

ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ സവര്‍ക്കറിന്റെ ഫോട്ടോ; ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റിന് സസ്പെന്‍ഷന്‍

കൊച്ചി: ഭാരത് ജോഡോയാത്രയില്‍ സവര്‍ക്കറുടെ ചിത്രം വച്ച സംഭവത്തില്‍ ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റിനെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം നെടുമ്പാശേരി അത്താണിയിലാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറില്‍ സവര്‍ക്കറുട ചിത്രവും സ്ഥാനം പിടിച്ചത്.

സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചിരുന്നു. പ്രചാരണ ബോര്‍ഡ് സ്പോണ്‍സര്‍ ചെയ്ത പാര്‍ട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഉടന്‍ തിരുത്തിയെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.

സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ബാനറില്‍ സവര്‍ക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടിരുന്നത്.

Related Articles

Post Your Comments

Back to top button