ബിജെപി ദേശീയ അധ്യക്ഷനെ വരവേല്‍ക്കാന്‍ സേവ് ബിജെപി പോസ്റ്ററുകള്‍
NewsKeralaPolitics

ബിജെപി ദേശീയ അധ്യക്ഷനെ വരവേല്‍ക്കാന്‍ സേവ് ബിജെപി പോസ്റ്ററുകള്‍

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റി തൈക്കാട് പണികഴിപ്പിച്ച പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിന് എത്തുന്ന ദേശീയ അധ്യക്ഷനെ വരവേല്‍ക്കാന്‍ പോസ്റ്ററുകളുമായി സേവ് ബിജെപി ഫോറം. ബിജെപി സംസ്ഥാന- ജില്ല നേതാക്കള്‍ക്കെതിരെയാണ് പോസ്റ്ററുകള്‍ ഉയര്‍ന്നിരിക്കുന്നത്.

ബിജെപി സംസ്ഥാന നേതാക്കലുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യമാണ് പോസ്റ്ററില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഇനിയും പൂര്‍ത്തിയാകാതെ മുടന്തി നീങ്ങുന്ന സംസ്ഥാന ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ സമാന്തരമായി തനിക്ക് വീട് നിര്‍മിച്ച ബിജെപി സംസ്ഥാന നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് പോസ്റ്ററില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്, ജില്ല കമ്മിറ്റി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന ഇടങ്ങൡലാണ് പോസ്റ്ററുകള്‍ പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. ഓഫീസ് ഉദ്ഘാടനത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സുകളിലടക്കം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഗ്രൂപ്പിസം കൊണ്ട് അനുദിനം വളര്‍ച്ച മുരടിക്കുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് ഈ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Related Articles

Post Your Comments

Back to top button