എസ്ബിഐ സെര്‍വര്‍ തകരാറിലായി; പണമിടപാട് നടത്താന്‍ കഴിയാതെ ഉപഭോക്താക്കള്‍
NewsNationalBusiness

എസ്ബിഐ സെര്‍വര്‍ തകരാറിലായി; പണമിടപാട് നടത്താന്‍ കഴിയാതെ ഉപഭോക്താക്കള്‍

മുബൈ: എസ്ബിഐയുടെ അക്കൗണ്ടില്‍ നിന്നും യുപിഐ ആപ്പുകള്‍ വഴി പണമിടപാട് നടത്താന്‍ കഴിയാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍ തകരാറിലാണെന്ന അറിയിപ്പാണ് ആപ്പുകള്‍ കാണിക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും എസ്ബിഐ ഇടപാടുകള്‍ നടത്താനാവുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ ആളുകള്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിരവധിയാളുകളാണ് പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളണ്ട്. ഇന്ത്യയിലുടനീളം പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റിലെ മാപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്ന് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ മുതലായ ആപ്പുകള്‍ മുഖാന്തരം പണമയക്കാന്‍ സാധിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button