Latest NewsNationalNewsUncategorized

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള (2022) മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ ഈ മാസം 21ന് നടക്കും. പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. 2021 വര്‍ഷത്തേക്കുള്ള കൗണ്‍സലിംഗ് തുടരുന്ന പശ്ചാത്തലത്തില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഐഎംഎയും സമാനമായ ആവശ്യം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ദേശീയ പരീക്ഷ എങ്ങനെ തങ്ങള്‍ക്കു മാറ്റിവയ്ക്കാന്‍ കഴിയുമെന്നു ഹര്‍ജി ഫയലില്‍ സ്വീകരിക്കവെ കോടതി ചോദിച്ചിരുന്നു.

Related Articles

Back to top button